രചന: ഷൈനി വർഗീസ്
വളരെ സന്തോഷത്തോടും പ്രാർത്ഥനയോടും കൂടിയാണ് അവൾ വരൻ്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയത് വൃദ്ധരായ മതാപിതാളോടൊപ്പം അന്തർമുഖനായി ജീവിക്കുന്ന ഒരാളായിരുന്നു അവളുടെ ഭർത്താവ് അധികം സംസാരിക്കില്ല ചിരിക്കില്ല ചോദിക്കുന്നതിന് മാത്രം മറുപടി വായാടിയായ അവളെ സംബന്ധിച്ചിടത്തോളം അതൊരു ജയിൽ തന്നെയായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്നാ ദിവസമാണ് അവളറിയുന്നത് അവളുടെ ഭർത്താവ് ഒരു അപസ്മാര രോഗിയാണന്ന് അതറിഞ്ഞ് അവൾ ആരും കാണാതെ കുറെ കരഞ്ഞു. അവൾ ഭർത്താവിനോട് ചോദിക്കാനും പോയില്ല. അവൾ ഒരു ഉറച്ച തീരുമാനമെടുത്തു ഇത് ഒരിക്കലും തൻ്റെ വീട്ടുകാർ അറിയാൻ പാടില്ലന്ന്. എന്നെങ്കിലും വീട്ടുകാർ അറിഞ്ഞാൽ പറയാനുള്ള കള്ളവും കരുതി വെച്ചിരുന്നു. പെണ്ണ് കാണാൻ വന്നപ്പോ അവളോട് പറഞ്ഞിരുന്നു. അവൾ പറഞ്ഞിട്ടാ വീട്ടുകാരെ അറിയിക്കാതെ ഇരുന്നത് എന്ന്.
എങ്ങനെ വീട്ടിൽ പറയും മദ്യപാനി അപ്പൻ. ബാങ്കിൽ നിന്ന് ലോണും എടുത്ത് സഹോദരനും അമ്മയും മുൻകൈ എടുത്ത് നടത്തിയ വിവാഹം
അങ്ങനെ ഒരു ദിവസം അവൾ അവനോട് ആവശ്യപ്പെട്ടു
ഇച്ചായാ എനിക്ക് ആശുപത്രിയിൽ ഒന്നു പോകണമായിരുന്നു
എന്ത് പറ്റി എന്തിനാ ഇപ്പോ ആശുപത്രിയിൽ പോകുന്നത്
എന്തോ എനിക്ക് നല്ല ക്ഷീണവും തലചുറ്റലും
എന്നാൽ വേഗം ഒരുങ്ങിക്കോളും പോയേക്കാം
Dr കണ്ടപ്പോളാണിറഞ്ഞത് താൻ ഒരു അച്ഛനാകാൻ പോകുവാന്ന്.
ഇന്നലെ വരെ കണ്ട ആളായിരുന്നില്ല അയാൾ ഇതറിഞ്ഞതുമുതൽ
വളരെയധികം സന്തോഷം സ്നേഹം കരുതൽ എല്ലാം അവൾ അയാളിൽ നിന്ന് അറിയുകയായിരുന്നു. അല്ല അവൾ അനുഭവിക്കുകയായിരുന്നു.
ഒരിക്കൽ പോലും അയാളിൽ അസുഖത്തിൻ്റെ ലക്ഷണമൊന്നും ഉണ്ടായില്ല
അവൾ വളരെയധികം സന്തോഷത്തിലായിരുന്നു.
7-ാം മാസത്തിൽ പ്രസവത്തിനായി കൂട്ടികൊണ്ടു പോകുന്ന അന്ന് അറിഞ്ഞു. അവൾക്ക് അവനേയും അവന് അവളേയും പിരിയാനാവില്ലാന്ന്.
അവൾ പോയപ്പോൾ മുതൽ അവൻ അറിയുകയായിരുന്നു ഒറ്റപ്പെടൽ
ആ ഒറ്റപ്പെടൽ അവനിൽ ഭയമായി. അവൾ പോയതിൻ്റെ പിറ്റേന്ന് അവന് വീണ്ടും അസുഖമുണ്ടായി
ഒരു കൂട്ടുകാരി മുഖാന്തിരം അവൾ ഈ വിവരം അറിഞ്ഞു.
പിന്നെ അവളുടെ ശർഭകാലം ടെൻഷൻ ആയിരുന്നു.
ആഴ്ചയിൽ 2 ദിവസം അവൻ അവളെ കാണാൻ വന്നും പോയിം ഇരുന്നു.
അങ്ങനെ അവളെ പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ചു.
ഇച്ചായാ ടെൻഷൻ ഒന്നും വേണ്ടാട്ടോ ഞാനും മോനും വേഗം വന്നേക്കാം എന്നും പറഞ്ഞാ ഞാൻ പോയത്.
16 പെൺകുട്ടികൾ പ്രസവത്തിനായി പെൺകുട്ടികൾ ഉണ്ടായിരുന്നു. ലേബർ റൂമിൽ…
14 പേരും പ്രസവിച്ചു.
അത് അയാളിൽ ടെൻഷൻ ഉണ്ടാക്കി വീണ്ടും അയാൾക്ക് അസുഖമുണ്ടായി
അവൾക്ക് സിസേറിയൻ വേണം എന്ന് Dr പറഞ്ഞപ്പോൾ ഒരു സിസ്റ്റർ പറയുന്നത് അവൾ കേട്ടു ഈയാൾടെ ഹസ്ബൻ്റ് ട്രിപ്പിട്ട് ക്വാഷാൽറ്റിയിൽ കിടക്കുവാന്ന്
അങ്ങനെ സിസേറിയനിലൂടെ അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു.
ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് കുട്ടിയെ കിട്ടുന്ന കാര്യം സംശയമാണ് കുട്ടിക്ക് തലച്ചോറിനും ഹൃദയവാൽവിനും പ്രശ്നമെന്ന് .
7-ാം ദിവസം കുട്ടിയെ കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിൻ്റെ ഭാഗമായ കുട്ടികളുടെ വിഭാഗം ESI ഹോസ്പ്പിറ്റലിലേക്ക് .28 ദിവസം NICU വിൽ. അത് കഴിഞ്ഞ് കുട്ടികളുടെ വാർഡിൽ അങ്ങനെ 56 ദിവസം ആശുപത്രിവാസം അവളോടോപ്പം അവനും
പിന്നെ ഒരു പാച്ചിലായിരുന്നു. മോനേം കൊണ്ട് 5 വർഷം.
അയാൾ അവളറിയാതെ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
അയാൾ മരുന്ന് കഴിക്കുന്നുണ്ടന്ന് അയാൾ അറിയാൾ അറിയാതെ അവൾ ഉറപ്പ് വരുത്തി
അവളുടെ പ്രാർത്ഥനയുടെയും വഴിപാടിൻ്റെയും ഫലമായി ഇതിനിടയിൽ ഒരിക്കൽ പോലും അവന് അസുഖമുണ്ടായില്ല.
തറവാട്ടിൽ നിന്ന് മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായി
ഒരു ഓലപ്പുര ഷെഡിലേക്ക് ആയിരുന്നു അവർ താമസം മാറിയത്.
ഇനി അവളറിയാതെ അവൻ എങ്ങനെ മരുന്ന് കഴിക്കും ഇത് അവളിൽ ഭയം ഉളവാക്കി
അവൾ തീരുമാനമെടുത്തു.
അവന് അസുഖമുള്ള കാര്യം അവൾക്ക് അറിയാമെന്ന്. തുറന്ന് സംസാരിക്കുക.
രാത്രി….
ഇച്ചായാ ഞാൻ ഒരു കാര്യം പറയാം. സമാധാനമായി കേൾക്കണം
ഉം പറ
ഇച്ചായന് അസുഖമുള്ള കാര്യം എനിക്കറിയാമായിരുന്നു വിവാഹത്തിൻ്റെ മൂന്നാം നാൾ ഞാനറിഞ്ഞതാ ഇച്ചായനോട് ചോദിച്ച് ഇച്ചായനെ വിഷമിപ്പിക്കണ്ട എന്നോർത്താ ഞാൻ ചോദിക്കാതിരുന്നത്.ഇനിയും ഞാൻ അറിഞ്ഞില്ല എന്ന് നടിച്ചാൽ എന്നെ കാണാതെ ഇച്ചായന് മരുന്ന് കഴിക്കാനുള്ള സൗകര്യം ഇല്ല ഈ കുടിലിൽ. അതു കൊണ്ട് ഗുളിക കഴിക്കുന്നത് മുടക്കരുത്.
അവൾ പറയുന്നത് കേട്ട് അവൻ പൊട്ടി കരഞ്ഞു
എന്നിട്ട് എന്താ മോളെ നീ അറിഞ്ഞപ്പോ എന്നോട് വഴക്കിടാതിരുന്നത് എന്നെ ഇട്ടിട്ട് പോകാതിരുന്നത്.
അവൾ അവൻ്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു. എന്നിട്ട് അവൾ പറഞ്ഞു
ഞാൻ അന്ന് പോയിട്ട് എന്ത് ചെയ്യുമായിരുന്നു.
ചിലപ്പോൾ divorce ഉം വാങ്ങി വീട്ടുകാർ മറ്റൊരാളെ കൊണ്ട് എൻ്റെ വിവാഹം നടത്തിയേനെ
വിവാഹശേഷം അയാൾക്ക് ഈ അസുഖം വരുന്നതെങ്കിലോ അയാളെയും ഇട്ടിട്ട് പോകേണ്ടി വരില്ലേ
ഇതും കേട്ടതും അവളെ ഇറുക്കി കെട്ടിപ്പിടിച്ച് ക്ഷമ ചോദിച്ചു.
എൻ്റെ അസുഖത്തിൻ്റെ പേരും പറഞ്ഞ് ഒരു പാട് ആലോചനകൾ മുടങ്ങി പോയി. അതാണ് ഞാൻ ഇത് നിങ്ങളോട് മറച്ച് വെച്ചത്. ഇതും പറഞ്ഞ് അയാൾ പൊട്ടി കരയുകയായിരുന്നു.
അവൾ തലയുയർത്തി അയാളുടെ കണ്ണുകൾ തുടച്ചു
ഈ വിഷയം ഇവിടെ തീർന്നു ഇനി ഇതിനെ കുറിച്ച് ചോദ്യമില്ല പറച്ചിൽ ഇല്ല തർക്കങ്ങൾ ഇല്ല
അങ്ങനെ 2 വർഷം കൂടി അയാൾ മരുന്ന് കഴിച്ചു അവർ നല്ലൊരു ന്യൂറോളജിസ്റ്റിനെ കണ്ടു.
ഇനി മരുന്ന് കഴിക്കേണ്ടതില്ല. നല്ല ഉറക്കം സന്തോഷം വേണം. ടെൻഷൻ പാടില്ല എന്ന Dr ടെ ഉപദേശപ്രകാരം അവർ വളരെ സന്തോഷത്തോടെ ഇപ്പോ അവരുടെ ജീവിതം തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു. ദൈവം ദാനമായി കൊടുത്ത അവരുടെ മകനോടൊപ്പം.
ഇന്ന് ചെറിയ നിസാര കാര്യങ്ങൾക്കായി divorce നേടന്നവർക്കായി സമർപ്പിക്കുന്നു.

