ഉമ്മ എന്നെ ബെഡിൽ എഴുന്നേൽപ്പിച്ചു ഇരുത്തി കൊണ്ട് എന്റെ തൊട്ടടുത്തു തന്നെ ഇരുന്നു കൊണ്ട് ചോദിച്ചു..

രചന: നൗഫു

:::::::::::::::::::::::::

“ഇന്ന് ഞാൻ നിന്റെ വീട്ടിലേക് വരും,… മുകളിലെ വാതിൽ തുറന്നിടണം…”

വാട്സ്ആപ്പ് ഓപ്പൺ ആയി പച്ച സ്റ്റിക്കറിനപ്പുറം കണ്ട നിയാസിന്റെ മെസ്സേജ് എന്നേ നോക്കി പള്ളിലിക്കുന്നത് പോലെ തോന്നി എനിക്ക്…

“ഇന്ന് നിന്റെ വീട്ടിലേക് വരും…മുകളിലെ വാതിൽ തുറന്നിടണം…”

“നീ പറയുമ്പോൾ വാതിൽ തുറന്നിടാൻ ഞാൻ എന്താ നിന്റെ കാമുകിയാണോ എന്ന് ചോദിക്കാൻ നാവ് ചലിച്ചെങ്കിലും പണി പെട്ട് അതിനെ അടക്കി നിർത്തി…”

ഞാൻ ഒന്ന് രണ്ടു പ്രാവശ്യം കൂടേ ആ മെസ്സേജിലൂടെ എന്റെ കണ്ണുകൾ ഓടിച്ചു.. എന്റെ ഉള്ളിൽ ആകെ ഒരു പുകച്ചിൽ ഉയരുന്നത് പോലെ.. ആകെ മൊത്തം എന്തോ ഒരു ഏനക്കേട് മനസിൽ നിന്നും പതഞ്ഞു പൊന്തുവാനായി തുടങ്ങി…

എന്നേ ഒന്ന് നേരിൽ കാണാൻ വരണമെന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഞാൻ അവനെ അതിൽ നിന്നെല്ലാം വിലക്കുവാനും തുടങ്ങിയിരുന്നു.. പക്ഷെ പറഞ്ഞു പറഞ്ഞു അതിനിപ്പോ ഒരു ഭീഷണി യുടെ സ്വരം നിറഞ്ഞു തുടങ്ങി…

ഞാൻ വായിച്ച മെസ്സേജിന്റെ തൊട്ടു മുകളിലെ സ്ക്രീൻ ഷോട്ട്..

രണ്ടാഴ്ച മുമ്പുള്ള ഒരു ദിവസം ഒരു വയസ്സ് പോലും തികയാത്ത മകന് സുഖമില്ലാതെ ഇരുന്ന രാത്രി രണ്ടു മണിക്ക് ഉറക്കം കളഞ്ഞു മോനെയും നോക്കി കൊണ്ടിരിക്കുന്ന സമയം.. വിദേശത്തു ആയിരുന്ന ഇക്കാക്ക് ഉറക്കം വരാതെ ഇരിക്കാൻ മെസ്സേജ് അയച്ചു ഓൺലൈനിൽ തന്നെ മറുപടി പ്രതീക്ഷിച്ചു ഇരിക്കുന്ന സമയത്താണ് അവന്റെ മെസ്സേജ് വന്നത്..

“എന്താടി…?

നട്ട പാതിരാക് ഓൺലൈനിൽ തന്നെ ആണല്ലോ എന്ന്…”

എന്റെ പ്ലസ് 2 ബാച്ചിലെ റയ്ഹാൻ …

വല്ലപ്പോഴും പ്ലസ് 2 ബാച്ചിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് അയക്കാൻ കയറാറുണ്ടേലും…അവനുമായോ,.. ക്ലാസിലെ മറ്റു ആൺകുട്ടികളുമായോ ഇത് വരെ ഒരു ചാറ്റ് പോലും ചെയ്തിട്ടില്ല..

കൂടേ പഠിച്ചിരുന്ന ചങ്കത്തികളോട് അല്ലാതെ…

ഞാൻ ഓൺലൈനിൽ ഉണ്ടെന്ന് തന്നെ അവൻ എങ്ങനെ അറിഞ്ഞെന്നു അറിയാതെ…

അവന്റെ ചോദ്യത്തിന് മറുപടിയായി ആ സമയത്തെ സാഹചര്യം ഞാൻ അവനോട്‌ പറഞ്ഞു..

നല്ലൊരു കേൾവിക്കാരനായി അഭിനയിച്ചു കൊണ്ട് ഞാൻ ഉറങ്ങുന്നത് വരെ അവന്റെ മെസ്സേജുകൾ തുടരെ തുടരെ വന്നു തുടങ്ങി… അന്നത്തെ സാഹചര്യത്തിൽ ഉറങ്ങാതെ ഇരിക്കുവാനായി അവന്റെ ചോദ്യങ്ങൾക്കും എന്റെ ഉത്തരങ്ങൾക്കും വാട്സ്ആപ്പ് വേദിയായി…

ആ ദിവസത്തെ കുറച്ചു ഭാഗങ്ങളാണ് ഇന്ന് സ്ക്രീൻ ഷോട്ട് ആയി എന്റെ മുന്നിൽ ഉള്ളത്…

മോശപ്പെട്ടതായി ഒന്നുമേ അതിൽ ഇല്ലങ്കിലും അതിലെ സമയം എന്നേ വേട്ടയാടുന്നത് പോലെ…

രാത്രി സമയത്ത് അതും പുലർച്ചയോട് അടുത്ത ഒരു അന്യ പുരുഷനുമായി ഞാൻ ചാറ്റ് ചെയ്തു ഇരിക്കുകയായിരുന്നു എന്ന് എന്റെ ഇക്ക അറിഞ്ഞാൽ…

എന്റെ നെഞ്ചിലൂടെ ഒരു വിറയൽ വന്നു പോയി…

അത് തന്നെ ആയിരുന്നു അവൻ എന്നിൽ നിന്നും മുതലെടുപ്പായി ചൂണ്ടുവൻ നോക്കുന്നതും…

എന്നേ പോലെ ഭർത്താവ് കൂടേ ഇല്ലാത്ത പെണ്ണിന് അത് തന്നെ മതിയാകും ഏതേലും കുഴിയിൽ ചാടാൻ…

എന്നേ അവന് പണ്ടേ ഇഷ്ട്ടമായിരുന്നെന്നും.. പേടി കൊണ്ടായിരുന്നു പറയാതിരുന്നതെന്നും പറഞ്ഞിരുന്നുവെങ്കിലും.. അത് അന്നത്തെ അട്ട്രാക്ഷൻ മാത്രമായിരിക്കാമെന്നൊക്കെ പറഞ്ഞു അവനെ ഞാൻ തടഞ്ഞു നിർത്തിയിരുന്നു…

“പെണ്ണിനെ പൊക്കി പറഞ്ഞാൽ വീഴുമെന്നു കരുതിയാകും അവൻ മെസ്സേജ് അയക്കുമ്പോൾ നീ പണ്ടത്തേക്കാളും സുന്ദരി ആയിട്ടുണ്ടെന്നൊക്കെ പറയുന്നത് കാണാം…”

അതിനൊന്നും ഒരു മറുപടിയും കൊടുക്കാതെ ആയപ്പോൾ ആയിരുന്നു അവസാനം എന്റെ ചാറ്റ് കുത്തി പൊക്കി വന്നത് ..

“എന്നോ ബ്ലോക്ക് ചെയ്യേണ്ടിയിരുന്ന ഒരു വാൾ ആണ് എന്റെ തലക് മുകളിൽ ഇപ്പൊ നിൽക്കുന്നത്…

അന്നത് എന്റെ ഫ്രണ്ട് അല്ലേ എന്ന് കരുതി..

ഇന്നോ.. “

******************

സമയം പോയത് അറിഞ്ഞില്ല… സുബുഹി നിസ്കാരം കഴിഞ്ഞാൽ ഉമ്മാക് ചായ നിർബന്ധമാണ്… ഇന്നിനി മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടാവും…

രണ്ടു ഭാഗത്തും സ്വസ്ഥത ഇല്ലാതെ.. ഞാൻ അടുക്കളയിൽ കയറി ഇക്കാന്റെ ഉമ്മാക് ചായ ഇട്ട് കൊണ്ടു കൊടുത്തു..

രാവിലെ നാസ്ത ക് എന്തേലും ഉണ്ടാക്കണം…

വീണ്ടും കിച്ചണിലേക്ക് തന്നെ വന്നു…

പക്ഷെ ഒരു പണിയും എടുക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ.. ചിന്ത മറ്റെങ്ങോ ഓടി പോകുന്നു…

ഈ വലിയ വീട്ടിൽ ഞാനും ഉമ്മയുമായി,.. രണ്ടു പെണ്ണുങ്ങൾ മാത്രമേ ഉള്ളൂ…

ഇക്കയും ഉപ്പയും ഇക്കാന്റെ അനിയനും എല്ലാം വിദേശത്ത് ആണ്…

പക്ഷെ ചുറ്റിലും ഇക്കാന്റെ കുടുംബക്കാർ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്..

അവൻ ഇവിടെ വരുന്നതും…

പ്രവാസി ഭാര്യ യുടെ ആൺ സുഹൃത്തിനെ ഒരു കൂട്ടം സദാചാരക്കാർ തല്ലി തലപൊട്ടിച്ചും എല്ലോടിച്ചും ഗുരുദരാവസ്ഥയിലാക്കി എന്ന വാർത്ത നാളത്തെ ഓൺലൈൻ മാധ്യമങ്ങളിൽ നിറയുന്നത് ഞാൻ കണ്ടു…

******************

“എന്താടി നിന്ന് ദിവാ സ്വപ്നം കാണുകയാണോ നീ..?

ഇന്ന് ചായ കുടിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ നീ…?”

ഉമ്മ പെട്ടന്ന് അടുക്കളയിലേക് കയറി ചോദിച്ചപ്പോൾ ആയിരുന്നു.. അടുപ്പത്തു തീ കത്തിച്ചു വെച്ച ചെമ്പിലെ വെള്ളം തിളച്ചു മറഞ്ഞു കൊണ്ടിരിക്കെ ഞാൻ മറ്റെന്തോ ഓർത്തു നിൽക്കുകയാണെന്ന് മനസിലായത്..

സമയം എട്ടര കഴിഞ്ഞിരിക്കുന്നു. …..

ഉമ്മ പെട്ടന്ന് തന്നെ അതിൽ നിന്നും കുറച്ചു ചൂടുവെള്ളമെടുത്തു അരി പത്തിരി ഉണ്ടാകുവാനായി മാവ് കുഴക്കാൻ തുടങ്ങി…

എനിക്ക് ഒന്നിനും കഴിയാത്ത അവസ്ഥ..

“ഉമ്മാ ഞാൻ കുറച്ചു കിടക്കട്ടെ എനിക്കെന്തോ തല വേദന പോലെ…”

ഞാൻ ഉമ്മയോട് ചോദിച്ചു…

“ഹ്മ്മ്.. “

ഉമ്മ സമ്മതം ഒരു മൂളലിൽ ഒതുക്കിയപ്പോൾ തന്നെ മനസിലായി ആൾക്ക് അത് അത്രക്ക് ഇഷ്ട്ടപെട്ടില്ല എന്ന്…

ഞാൻ വേഗം റൂമിൽ പോയി കിടന്നു..

രാവിലെ നെറ്റ് ഓഫ്‌ ആക്കി ചാർജിൽ ഇട്ട് പോയതാണ് ഫോൺ.. നെറ്റ് ഓണാക്കുവാൻ തന്നെ ഇപ്പൊ ഭയമാണ്…

കൈ വിറച്ചു കൊണ്ട് തന്നെ ഞാൻ നെറ്റ് ഓൺ ആക്കി…

അതിൽ വീണ്ടും അവന്റെ മെസ്സേജുകൾ തുടരെ തുടരെ വരുന്നുണ്ട്…

” നെറ്റ് ഓഫ്‌ ആക്കി എന്നേ ഒഴിവാക്കാമെന്നൊന്നും കരുതണ്ട…

ഇന്ന് നിന്നെ എനിക്ക് കിട്ടിയില്ലേൽ നമ്മുടെ ചാറ്റ് മുഴുവൻ നിന്റെ ഇക്ക കാണും..

അറിയാമല്ലോ..

ഇക്കാന്റെ സുന്ദരി മോള് മറ്റൊരുത്തനോട് പാതിരാത്രിയിൽ ചാറ്റ് ചെതിരിക്കുകയാണെന്ന് അറിഞ്ഞാൽ എന്താകുമെന്ന്.. “

അവൻ പിന്നയും ഭീഷണി പെടുത്തുകയാണ്..

അവനോട്‌ ചാറ്റ് ചെയ്യുമ്പോൾ പറഞ്ഞിരുന്നു.. ഇക്കാക്ക് ഇതൊന്നും ഇഷ്ട്ടമല്ല.. ഇക്ക അറിഞ്ഞാൽ എന്നേ വെച്ചേക്കില്ല എന്നൊക്കെ.. അതെല്ലാം എനിക്ക് തന്നെ പാര യായി അവൻ വെച്ചിരിക്കുന്നു..

എന്തും നേരിടാമെന്ന് ഒരു നിമിഷം മനസിന്‌ ബലം കൊടിതെങ്കിലും ഒരൊറ്റ നിമിഷം കൊണ്ട് ഊതി വീർപ്പിച്ച ബലൂൺ നഖം തട്ടി പൊട്ടുന്നത് പോലെ “പടോ ” അതെല്ലാം ചീറ്റി പോയി..

“നജ്മ

ഹോസ്പിറ്റലിൽ പോണോ നിനക്ക്..?”

തലവേദന കുറവ് വന്നപ്പോൾ ഒന്ന് കണ്ണ് മാളി പോയ എന്നേ തോണ്ടി ഉമ്മ ചോദിച്ചു..

“വേ..

വേണ്ടമ്മാ…

ഇപ്പൊ കുറവുണ്ട്..”

അവരുടെ മുഖത്തേക് നോക്കാതെ ഞാൻ പറഞ്ഞു…

“ശരിക്കും നിന്റെ തലവേദന മാറിയോ…”

ഉമ്മ എന്റെ നെറ്റി തടത്തിൽ പനി നോക്കുന്നത് പോലെ കൈ വെച്ചു ചോദിച്ചു..

“ആ ഉമ്മാ.. ഇപ്പൊ കുഴപ്പമില്ല…

ഞാൻ ഒന്ന് പുഞ്ചിരിക്കാനായി ശ്രമിച്ചു കൊണ്ട് പറഞ്ഞു…

“ഇല്ലല്ലോ.. നുണ പറയണ്ട…

നിന്റെ കണ്ണൊക്കോ ചുവന്നിട്ടുണ്ടല്ലോ…

ശരിക്കും എന്താ മോളെ പ്രശ്നം…

തല വേദന മാത്രമല്ലല്ലോ..”

ഉമ്മ എന്നെ ബെഡിൽ എഴുന്നേൽപ്പിച്ചു ഇരുത്തി കൊണ്ട് എന്റെ തൊട്ടടുത്തു തന്നെ ഇരുന്നു കൊണ്ട് ചോദിച്ചു..

“ഹേയ് ഒന്നുമില്ല ഉമ്മാ… തലവേദനയായിരുന്നു..

ഇപ്പൊ മാറി..

ഉമ്മ ഭക്ഷണം കഴിച്ചില്ലല്ലോ.. എണീക് നമുക്ക് രണ്ടാൾക്കും കഴിക്കാം..”

ഞാൻ ബെഡിൽ നിന്നും എഴുന്നേൽക്കാനായി ഭാവിച്ചു കൊണ്ടു ഉമ്മയോട് പറഞ്ഞു..

പക്ഷെ എന്റെ കയ്യിൽ പിടിച്ചു എന്നേ അവിടെ തന്നെ ഇരുത്തി കൊണ്ട് ഉമ്മ എന്നേ നോക്കി..

“ഫിറോസ് മോളെ വഴക്ക് പറഞ്ഞോ..”

ഫിറോസ് ആണ് എന്റെ കെട്ടിയോന്റെ പേര്…

“ഹേയ് ഇല്ല മ്മാ…”

ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു…

“പിന്നെ..

നിനക്ക് വീട്ടിൽ പോയി നിൽക്കണോ ഒന്നോ രണ്ടോ ആഴ്ച പോയി നിന്നോ..

ഉമ്മ ഒറ്റക്കാണെന്ന സങ്കടം വേണ്ട… അവിടുന്ന് പോന്നിട്ട് ഒരു മാസമായില്ലേ…

എല്ലാവരെയും ഒന്ന് കാണാൻ നിനക്കും പൂതി പെരുത്തുണ്ടാവുമല്ലോ…”

ഉമ്മ ഒറ്റക് ആയത് കൊണ്ട് തന്നെ എന്റെ വീട്ടിൽ പോയാലും ഉമ്മ.., ഒന്നോ രണ്ടോ ആഴ്ച നിൽക്കാൻ പറഞ്ഞാലും,..

ഇക്ക സമ്മതിക്കാതെ രണ്ടു ദിവസം കൊണ്ട് തന്നെ തിരികെ പോന്നോളാൻ പറയും…ഈ വലിയ വീട്ടിൽ ഒറ്റക്ക് നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ മറുതൊന്നും പറയാതെ തിരികെ പോരും.…

“ഹേയ് എനിക്ക് ഒന്നുമില്ല ഉമ്മാ.. നിങ്ങൾക് വെറുതെ തോന്നുന്നത…എനിക്കൊരു കുഴപ്പവും ഇല്ല.. ഇതിപ്പോ ഉറങ്ങി എഴുന്നേറ്റപ്പോ ആയതാവും…”

ഉമ്മാനോട് എന്റെ അവസ്ഥ പറയുവാൻ കഴിയാതെ ഞാൻ പറഞ്ഞു..

“വീട്ടിലുള്ളവരോട് പറയാൻ കഴിയാത്ത ഒരു കാര്യവും ജീവിതത്തിൽ ഉണ്ടാവരുത്… നമ്മുടെ എല്ലാ കാര്യവും ആരെങ്കിലുമൊക്കെ അറിഞ്ഞിരിക്കണം..

അത് ഉമ്മയോ ഏട്ടത്തിയോ, അല്ലെങ്കിൽ ഏറ്റവും അടുത്ത ഒരു കൂട്ടുകാരിയോ.. അങ്ങനെ ആരെങ്കിലും ഉണ്ടേൽ അതാവും നല്ലത്..

ഏതായാലും നിനക്ക് കുഴപ്പം ഒന്നുമില്ലാത്ത സ്ഥിതിക് എഴുന്നേറ്റ് വാ..

ഞാൻ ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. നമുക്കിരുന്ന് കഴിക്കാം..”

ഉമ്മ അതും പറഞ്ഞു എഴുന്നേറ്റ് നടന്നു…

ഞാൻ ഒരു നിമിഷം പോലും ആലോചിക്കാതെ ആ കൈകൾ കയറി പിടിച്ചു..

കുറ്റബോധം കൊണ്ടു എന്റെ തല കുനിഞ്ഞിരുന്നു…

“തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും അവരുടെ മകന്റെ മഹർ കഴുത്തിൽ ഇരിക്കെ ഞാൻ മറ്റൊരു പുരുഷനുമായി ചാറ്റ് ചെയ്തത് തെറ്റ് തന്നെയാണ്..

എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

ഇത് വരെ ഞാൻ ഇക്കയുടെ ഉമ്മാ എന്നതിൽ അപ്പുറത്തേക്ക് ഉമ്മയെ കണ്ടിട്ടില്ല.. ഇക്കയും ഉപ്പയും വിദേശത് ആയത് കൊണ്ട് തന്നെ ഉമ്മയുടെ ഭരണമായിരുന്നു വീട്ടിൽ..

ഒന്ന് മുഖത്തു നോക്കി ചിരിക്കാറുപോലുമില്ല ഉമ്മ പലപ്പോഴും.. എപ്പോഴും മുഖത് ഒരു തരം ഗൗരവം നിറഞ്ഞിരിക്കും…

ചുറ്റുവട്ടത്തുള്ള കുടുംബക്കാരുടെ ഇടയിലും അയൽവാസികളിലും എന്തിനേറെ പറയുന്നു എന്റെ കുടുംബത്തിൽ വരെ ഉമ്മാ ഒരു അഹങ്കാരി യാണെന്നാണ് എല്ലാവരും പറയാറുള്ളത്…

എനിക്കും അങ്ങനെ പലപ്പോഴും തോന്നിയിട്ടുള്ളത് കൊണ്ട് ഞാൻ ആരെയും തിരുത്താനും പോയിട്ടില്ല…”

“എന്താ മോളെ.. എന്താ നിനക്ക് പറ്റിയെ…?”

ഉമ്മ എന്റെ അരികിലേക് വീണ്ടും ഇരുന്നു കൊണ്ട് ചോദിച്ചു..

“പക്ഷെ ഞാൻ ഒന്നും പറയാൻ കഴിയാതെ പേടിച്ചിട്ട് കരയുകയായിരുന്നു..”

ഒരു പക്ഷെ എന്റെ ഇവിടുത്തെ അവസാന ദിവസം ആയിരിയുമെന്നോ.. ഉമ്മ എന്നേ വീട്ടിലേക് പറഞ്ഞയക്കുമെന്നോ എന്ന് കരുതി ആയിരിക്കാം..

ഉമ്മ എന്റെ താടി യിൽ പിടിച്ചു ഉയർത്തി.. കണ്ണുകളിലേക് നോക്കി..

“എന്തിനാ നജ്മ കരയുന്നത്..

കരയാനും മാത്രം ഇവിടെ എന്താ സംഭവിച്ചേ…ഉമ്മ എന്തേലും മോളോട് വേണ്ടാത്തത് പറഞ്ഞോ..”

ഉമ്മ യുടെ അടുത്ത് നിന്നും എന്തേലും തെറ്റ് സംഭവിച്ചോ എന്നറിയാതെ ചോദിച്ചു..

“ഞാൻ ഇല്ല എന്ന പോലെ തലയാട്ടി..”

എന്നേ ഉമ്മ കുറച്ചു നേരം കൂടേ കരയാൻ അനുവദിച്ചു.. എന്നോട് ഒന്നും ചോദിക്കാതെ..

ഞാൻ ഉമ്മയുടെ തോളിലേക് തല ചായ്ച്ചു കിടന്നു…

കുറച്ചു നിമിഷങ്ങൾ…

***********

എന്റെ മൊബൈലിൽ വന്ന മെസ്സേജ് മുഴുവൻ ഉമ്മ വായിച്ചു നോക്കി..

മുകളിൽ ഉണ്ടായിരുന്ന ഒരു മെസ്സേജും ഞാൻ ക്ലിയർ ഹിസ്റ്ററി ആകാത്തത് കൊണ്ട് തന്നെ ഉമ്മാക് മുഴുവനും വായിക്കാൻ കഴിഞ്ഞിരുന്നു..

അന്ന് മോന്ക് സുഖമില്ലാതെ ആയതും അന്നവൻ അയച്ച മെസ്സേജ് ആണ് എന്നേ കുടുക്കുവാനായി അവൻ ഉപയോഗിക്കുന്നതെന്നും ഉമ്മ അറിഞ്ഞു..

“അയ്യേ..

ഈ ചെറിയ കാര്യത്തിനാണോ എന്റെ മോള് കരയുന്നത്..

ഇതിനൊക്കെ ഇത്ര പേടിക്കാനുണ്ടോ..”

ഉമ്മ എന്നേ ആശ്വാസിപ്പിക്കാൻ എന്ന വണ്ണം എന്നേ നോക്കി പറഞ്ഞു കൊണ്ട് ചിരിച്ചു..

“മോൾക് അറിയുമോ ഇവിടുത്തെ ഉപ്പ ഗൾഫിൽ പോയതിന് ശേഷം ഞാനും എന്റെ രണ്ടു മക്കളും മാത്രമേ ഈ വീട്ടിൽ ഉണ്ടാവാറുള്ളു..

അവർ ആണേൽ നിച്ചു ( മോന്റെ പേര്) വിനെ പോലെ രണ്ടും അഞ്ചും വയസുള്ള കുട്ടികളും

അയിനിടക് എത്ര എത്ര നരമ്പന്മാർ ഇത് പോലെ ഉമ്മാന്റെ അടുക്കൽ വന്നിട്ടുണ്ടെന്ന് അറിയുമോ..

തൊട്ടടുത്തു നമ്മൾക്കു ഏറ്റവും വിശ്വാസമുള്ള ബന്ധുക്കളിൽ നിന്ന് പോലും എനിക്ക് കൂട്ടു കിടക്കാൻ വരട്ടെ എന്ന് ചോദിച്ചു കൊണ്ട് വന്നിട്ടുണ്ട് ..

വിദേശത്ത് ജോലി എടുക്കുന്ന നമ്മുടെയെല്ലാം ഭർത്താക്കന്മാരും മക്കളും സഹോദരന്മാരും ഇവരെ വിശ്വാസിച്ചായിരിക്കും.. എന്റെ കുടുംബം തൊട്ടടുത്തു തന്നെ ഉണ്ടല്ലോ.. എന്തേലും പ്രശ്നം ഉണ്ടേൽ അവർ നോക്കുമല്ലോ…എന്നായിരിക്കും മനസിൽ..

വേലി തന്നെ വിളവ് തിന്നുന്ന എത്ര എത്ര സംഭവങ്ങൾ നടക്കുന്നുണ്ട് നമ്മുടെ ചുറ്റിലും…”

ഉമ്മ പറയുന്ന ഓരോ വാക്കുകളും എനിക്ക് പുതിയ അറിവ് ആയിരുന്നു..

“ഉമ്മ ഇതൊന്നും ഇത് വരെ ആരോടും പറഞ്ഞിട്ടില്ല..

നമ്മുടെ ഉപ്പയോട് പോലും..

മൂപ്പര് നമുക്ക് വേണ്ടി അവിടെ പൊള്ളുന്ന വെയിലും കൊണ്ടു രാവന്തിയോളം പണി എടുക്കുകയല്ലോ..

ഇവിടെ ഉള്ള എല്ലാവരും,.

തന്റെ ഭാര്യ യെയും മക്കളെയും പൊന്നു പോലെ നോക്കുന്നുണ്ടെന്ന വിശ്വാസത്തോടെ..

ഞാൻ ആയിട്ട് അതെന്തിനാ കളയുന്നത്..”

പക്ഷെ ഇക്ക അറിയാതെ ഞാൻ ഒന്ന് മാറി..

അടിക്കാൻ വരുന്നവനെ തിരിച്ചു തല്ലണം .. നല്ല തല്ല് തല്ലണം…

നമുക്ക് പ്രയപെട്ടവരോട് മാത്രം മതി നല്ല സ്വഭാവം..

അവരെ അറിയേണ്ടതുള്ളു നമ്മുടെ പുഞ്ചിരിയും.. നാണവും.. ലജ്ജ യും എല്ലാം.. ബാക്കി ഉള്ളവരോടൊക്കെ.. ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയണം..

അവിടെ നമ്മൾ ഒരു പവമായി നിൽക്കരുത്..”

ഉമ്മ എന്റെ കൈകളിലേക് കൈ ചേർത്ത് വെച്ചു തുടർന്നു കൊണ്ട് പറഞ്ഞു…

“മോള് പേടിക്കണ്ടാട്ടൊ ഈ പ്രശ്നം ഉമ്മ സോൾവ് ആക്കി തരാം..

ഇയ്യ് ഏതായാലും ഓനോട്‌ ഇന്ന് രാത്രി നമ്മുടെ വീട്ടിലേക് വരാൻ പറ..

ഇന്ന് ഏതായാലും അടുത്തുള്ള ബന്ധുക്കളെല്ലാം മലപ്പുറത്തേക് കല്യാണത്തിന് പോകല്ലേ..

നമുക്ക് നാളെ രാവിലെ ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം… കഴിഞ്ഞിട്ട് പോകാം..”

ഉമ്മ എന്തോ മനസിൽ ഉറപ്പിച്ചെന്ന പോലെ എന്നോട് പറഞ്ഞു…

+++++

റയ്ഹാൻ വീണ്ടും വീണ്ടും മെസ്സേജ് അയച്ചപ്പോൾ ഉമ്മ പറഞ്ഞത് പോലെ അവനോട് രാത്രി ഒരു മണി ആകുമ്പോൾ വീട്ടിലേക് വരുവാനായി പറഞ്ഞു ഞാൻ മെസ്സേജ് അയച്ചു..

അവന് അതിന് റിപ്ലൈ യായി കുറെ ഉമ്മ വെക്കുന്ന പോലുള്ള സ്റ്റിക്കർ ഇട്ടു…

എനിക്ക് അത് കണ്ടപ്പോൾ തന്നെ ഒക്കാനം വന്നത് പോലെ ആയിരുന്നു…

++++

സമയം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഉമ്മ എന്റെ റൂമിലേക്കു വന്നു…

എന്റെ റൂമും വരേണ്ട വഴിയുമെല്ലാം ഞാൻ നേരത്തെ തന്നെ അവന് മെസ്സജിട്ടു അറിയിച്ചിരുന്നു ..

“മോള് ഉമ്മാന്റെ റൂമിൽ കിടന്നോ.. ഇവിടെ എന്ത് ശബ്ദം കേട്ടാലും പുറത്തേക് വരരുത് ഞാൻ വന്നു വാതിലിൽ മുട്ടി വിളിച്ചാൽ അല്ലാതെ..”

ഉമ്മയുടെ ശബ്ദത്തിൽ ഒരു ആക്ഞ്ഞ ശക്തി നിറഞ്ഞത് പോലെ ആയിരുന്നു..

അത് കേട്ടാൽ അറിയാതെ തന്നെ നമ്മൾ അനുസരിച്ചു പോകും…

ഉമ്മ എന്താണ് അവൻ വന്നാൽ ചെയ്യാൻ പോകുന്നതെന്ന് അറിയാതെ എന്റെ ഫോൺ ഉമ്മയുടെ കയ്യിൽ കൊടുത്തു ഞാൻ താഴെ യുള്ള ഉമ്മയുടെ റൂമിലേക്കു പോയി..

സമയം ഒച്ചിനെ പോലെ പതിയെ നീങ്ങുന്നുണ്ട്..

കിടന്നിട്ടാണെൽ ഇന്ന് ഉറക്കം വരില്ല എന്നറിയുന്നത് കൊണ്ടു തന്നെ വീടിനുള്ളിൽ എന്തേലും ശബ്ദം കേൾക്കുന്നുണ്ടോ എന്ന് സൂക്ഷമമ്മായി നിരീക്ഷിച്ചു കൊണ്ട് ഞാൻ ചെവി കൂർപ്പിച്ചു കിടന്നു…

+++

സമയം ഒരു മണിയും കഴിഞ്ഞു വീണ്ടും ഒരു പത്തു നാൽപതു മിനിറ്റ് കൂടേ മുന്നോട്ട് പോയി…

“ടക്

ടക്

ടക്…”

ഉമ്മാന്റെ റൂമിന്റെ വാതിൽ മൂന്നു മുട്ട് കേട്ടു കൂടേ “മോളെ” എന്നുള്ള ഉമ്മയുടെ വിളിയും…

ഉമ്മ വന്നിരിക്കുന്നു.. ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഓടി പോയി വാതിൽ തുറന്നു..

ഉമ്മ നേരത്തെ ഇട്ട നൈറ്റി മാറ്റി കുളിച്ചു വേറെ നൈറ്റി ഇട്ടിട്ടുണ്ട്..

“എന്തായി ഉമ്മാ.. “

ഞാൻ ആകാംഷ അടക്കാൻ കഴിയാതെ ചോദിച്ചു..

“അത് പറഞ്ഞു റെഡിയാക്കി.. അവനെ കൊണ്ട് പോകാൻ പോലീസ് ഇപ്പൊ വരും..”

ഉമ്മ ഒരു കൂസലും ഇല്ലാതെ പറഞ്ഞു…

“പറഞ്ഞു റെഡിയാക്കിയെന്നോ.. എന്നിട്ട് എന്തിനാ പോലീസ് ..”

ഞാൻ അറിയാതെ ഉമ്മാനെ നോക്കി ചോദിച്ചു..

“പിന്നെ അർദ്ധ രാത്രി വീട്ടിൽ കള്ളൻ കയറിയാൽ പോലീസ് വരില്ലേ..”

ഉമ്മ എന്നോട് ഇങ്ങോട്ട് ചോദിച്ചു

“കള്ളനോ..?!”

ഞാൻ വീണ്ടും ഞെട്ടി…

“പിന്നെ രാത്രി വീട്ടിനുള്ളിൽ കയറുന്നവൻ കള്ളനല്ലാതെ നിന്റെ ജാരൻ ആണോടി ബുദ്ധൂസെ..”

ഉമ്മ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു…

“എന്റെ ഉമ്മാ ഇങ്ങളൊന്ന് തെളിച്ചു പറി..

എന്താ ഇവിടെ നടന്നത്.. ഞാൻ ആണേൽ എന്റെ രണ്ടു ചെവിയും തുറന്നു ഇരുന്നെങ്കിലും ഒന്നും കേട്ടില്ല..”

എന്റെ ഉള്ളിലെ നിരാശ മറച്ചു വെക്കാതെ ഞാൻ ചോദിച്ചു ..

“എന്റെ മോളെ ഒന്നടങ്ങു നീ..

പോലീസ് വന്നു അവനെ ഒന്ന് കൊണ്ടു പൊയ്ക്കോട്ടേ എന്നിട്ട് ഉമ്മ എല്ലാം പറഞ്ഞു തരാം..”

പിന്നെ ഒരു കാത്തിരിപ്പ് ആയിരുന്നു..

അര മണിക്കൂർ കൊണ്ട് തന്നെ പോലീസ് വന്നു.. കൂടേ ഒരു ആംബുലൻസും..

ബോധമില്ലാതെ കിടക്കുന്ന നിയാസിനെ ആംബുലൻസിൽ വന്ന അറ്റന്റർമാർ സ്ട്രക്ചെറിൽ കിടത്തി തൂക്കിയെടുത്തു കൊണ്ടു പോയി..

പോലീസ് വീടെല്ലാം ഒന്ന് നോക്കി എന്തേലും പോയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു ഒരു പരാതി ഉമ്മയുടെ കയ്യിൽ നിന്നും വാങ്ങി പോയി..

++++

ഉമ്മ നിന്ന നിൽപ്പിൽ തന്നെ ഒരു ജഖ് വെള്ളം കുടിച്ചു.. ഞാൻ ഇരിക്കുന്ന സോഫയുടെ അടുത്ത് വന്നിരുന്നു…

ഇനി അവൻ വരില്ല മോളെ.. നിന്റെ അടുത്തെന്നല്ല ഈ കയപ്പും കൊണ്ട് അവൻ ഒരു പെണ്ണിന്റെയും അടുത്തേക് പോകില്ല…

ഞാൻ ഒന്നും മിണ്ടാതെ ഉമ്മാനെ തന്നെ നോക്കി ഇരുന്നു..

അയ്യോ..

സോറി മോളെ.. ഉമ്മ പറഞ്ഞില്ലേ പോലീസ് വന്നു പോയിട്ട് പറഞ്ഞു തരാമെന്ന്..

എന്റെ ഇരുത്തത്തിന്റെ അർത്ഥം പിടി കിട്ടിയത് പോലെ പറഞ്ഞു കൊണ്ട് ഉമ്മ തുടർന്നു..

“നീ റൂമിലേക്കു പോയ ശേഷം..

ഉമ്മ മീൻ പൊരിക്കാൻ മീനിൽ തേക്കാൻ ഉണ്ടാകുന്ന മസാല പോലെ കുറച്ചു നല്ല ഉണങ്ങിയ മുളകും കാന്താരി മുളകും കൂടേ മിക്സ്‌ ചെയ്തു അരച്ചെടുത്തു വെച്ചിരുന്നു ഒരു പത്രത്തിൽ…

അവൻ വന്ന ഉടനെ ലൈറ്റ് ഇടാൻ നോകിയെങ്കിലും ഞാൻ സമ്മതിച്ചില്ല.. ആരെങ്കിലും കാണും അത് വേണ്ട എന്ന് തന്നെ പറഞ്ഞു..

പിന്നെ ഈ അരച്ച് വെച്ചത് തേക്കാനായി ഞാൻ അവനോട് പറഞ്ഞു.. വയാഗ്ര പോലെ യുള്ള സാധനമാണ്, ഓയിൽമെന്റ് ആണെന്നും… ഇക്ക ഗൾഫിൽ നിന്നും കൊണ്ടു വന്നതാണ് ഇത് അവിടെ തേച്ചു പിടിപ്പിച്ചാൽ പിന്നെ രാവിലെ വരെ അടിച്ചു പൊളിക്കാമെന്ന് പറഞ്ഞപ്പോൾ ..

എന്തോ വന്നതിന്റെ ത്രില്ലിലായത് കൊണ്ടാണെന്ന് തോന്നുന്നു.. ഓന് മുന്നും പിന്നും നോക്കാതെ അതെടുത്തു അവിടെ തേച്ചു…

റൂമിൽ ആ സമയം നല്ലൊരു കയറുമായി ഞാൻ നിൽക്കുന്നത് കൊണ്ട് തന്നെ അവന്റെ മൈന്റ് മാറിയ നിമിഷത്തിൽ തന്നെ ഒരു കസേരയിൽ ഇരുത്തി ഞാൻ അവനെ കെട്ടിയിട്ടു.. കൂടേ തന്നെ അവന്റെ വായ സെല്ലോ ട്ടേപ് കൊണ്ട് ഒട്ടിക്കുകയും ചെയ്തു.. അത് കൊണ്ടായിരിക്കും മോള് ഒന്നും കേൾക്കാതെ ഇരുന്നത്..

ഓനെ… അടിയിൽ കുറെ നേരം പുകഞ്ഞിട്ട് ബോധം പോയതാ…

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ തന്നെ വെള്ളം ഒഴിച്ചു എല്ലാം വൃത്തിയാക്കി.. പോലീസ് വന്നാൽ സംശയം തോന്നേണ്ടല്ലോ…

അപ്പൊ തന്നെ പോലീസിലും വിളിച്ചു പറഞ്ഞു കള്ളൻ കയറിയിട്ടുണ്ടെന്ന്..”

ഉമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു..

എന്നാലും ഉമ്മ ഇങ്ങളെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു..

ഞാൻ ഉമ്മാനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…

++++

“സാറെ.

ആ തള്ളയേ ഒന്ന് പിടിച്ചു കൊടഞ്ഞാൽ സത്യം തത്ത പറയുന്നത് പോലെ പറയും..”

നജ്മ യുടെ വീട്ടിൽ നിന്നും പോലീസ് ജീപ്പ് ഇറങ്ങുന്നതിനു ഇടയിൽ എസ് ഐ നോക്കി കോൺസ്റ്റബിൾ പറഞ്ഞു…

“എനിക്കും കണ്ടപ്പോൾ തന്നെ തോന്നി ഇത് കള്ളനൊന്നും അല്ല..

ഇത് ആ തള്ളയുടെയോ മോളുടെയും അടുപ്പകാരനാണ്..

മോളെ ആകനാണ് സാധ്യത.. തള്ള പണി കൊടുത്തതാകും..”

കൂട്ടത്തിൽ ഉണ്ടായിരുന്നു വനിതാ കോൺസ്റ്റബിൾ.. നേരത്തെ പറഞ്ഞ ആളുടെ വാക്കുകൾ ശരി വെച്ചു കൊണ്ട് പറഞ്ഞു..

നിങ്ങൾ പറഞ്ഞതൊക്കെ എനിക്കും തോന്നിയിരുന്നു.. എന്റെ സ്റ്റേഷൻ പരുതിയിൽ ഒരൊറ്റ സദാചാര പോലീസിങ്ങും നടത്തില്ലന്ന് എനിക്ക് ഉറപ്പുണ്ട്…

അറസ്റ്റ് ചെയ്യാമെന്നും കരുതിയതാണ്… പക്ഷെ ഈ സാധനം കിട്ടിയതോടെ.… ഒരു വിട്ടു വീഴ്ച ചെയ്തു…”

കയ്യിൽ ഒരു ഫോൺ ഉയർത്തി കൊണ്ട് എസ് ഐ പറഞ്ഞു..

അതിലെ വാട്സ്ആപ്പ് തുറന്നു അവന്റെ ചാറ്റുകൾ വായിച്ചപ്പോൾ അവർക്കും മനസിലായി ആ വീട്ടമ്മ ചെയ്തത് തന്നെ ആയിരുന്നു അതിന്റെ ശരി..

“രാത്രി വീട്ടിൽ കയറിയ കള്ളനെ ഒറ്റക്ക് നേരിട്ട വീട്ടമ്മ..”

അന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരുന്ന പോസ്റ്റ്‌ അതായിരുന്നു…

ബൈ

നൗഫു. 😍