ഭൂമിയിലെ മാലാഖമാരുടെ ഒരു ദിവസം
രചന: സോണി അഭിലാഷ്
അമ്മ എന്താ ആലോചിക്കുന്നത് മുറിയിലേക്ക് കടന്നു വന്ന നേഴ്സ് ചോദിക്കുന്നത് കേട്ടാണ് ആ അമ്മ.ഓർമകളിൽ നിന്നും ഉണർന്നത്..ഞാൻ നിങ്ങളെ കുറിച്ചാണ് ആലോചിച്ചത്..
ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി ഊണും ഉറക്കവും വിശ്രമവും ഒഴിവാക്കി അഹോരാത്രം ജോലി ചെയുന്ന നന്മകളും കരുണയും മനസിൽ സൂക്ഷിക്കുന്ന ദൈവത്തിന്റെ ഭൂമിയിലെ സ്വന്തം മാലാഖമാരെ കുറിച്ച്..അതും പറഞ്ഞു ആ അമ്മ ആ മാലാഖയുടെ കൈയിൽ പിടിമുറുക്കി.
അത് സാരമില്ലാ അമ്മ..ഇതെക്കെ ഞങ്ങൾക്ക് പരിചിതമായ കാര്യങ്ങൾ. അല്ലേ..നേഴ്സ് പറഞ്ഞു
അമ്മ ഫുഡ് കഴിച്ചോ..?
ആം കഴിച്ചു..അമ്മ പറഞ്ഞു
എന്നാൽ ഈ മരുന്ന് ഒക്കെ കഴിച്ചിട്ട് കിടന്നോളു അതും പറഞ്ഞു സിസ്റ്റർ ഇറങ്ങി പോകാൻ നേരം ആ അമ്മ ചോദിച്ചു
മോളുടെ പേരെന്താ…
നിമ..അവൾ മറുപടി പറഞ്ഞു
പുറത്തേക്ക് ഇറങ്ങിയതേ ഉള്ളു അപ്പോൾ ആണ് സിസ്റ്റർ…എന്നൊരു അലർച്ച കേട്ടത്..അങ്ങോട്ട് ഓടി അവിടേ ചെന്നപ്പോൾ ദേ നില്കുന്നു കലി തുള്ളികൊണ്ട് ഒരു ബെസ്റ്റാൻഡർ..
നിങ്ങൾ ഇത് എവിടെയാണോ ഉള്ളത്..കണ്ടോ ഡ്രിപ് തീർന്ന് ബ്ലഡ് കയറുന്നത്..ഇത് ഒക്കെ നോക്കാതെ എന്താ നിങ്ങൾക്ക് എല്ലാം ഇവിടെ മലമറിക്കുന്ന പണി..അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ഒന്നും തിരിച്ചുപറയാതെ തീർന്ന ഡ്രിപ്പിന്റെ ബോട്ടിൽ ഊരി മാറ്റി..കൈയിലുള്ള ഐവി ലൈൻ ഫ്ലഷ് ചെയിത് തുടച്ചു വൃത്തിയാക്കി അത് അടച്ചു വച്ചിട്ട് അവിടേ നിന്നും ഇറങ്ങി..
ഇനിയെങ്കിലും ഒരു ചായ കുടിക്കണം..ഇപ്പോ ഡോക്ടർ വരും..പിന്നേ റൗണ്ട്സിനു പോണം..പോയി വരുമ്പോ ഒരു സമയം ആകും..അതും.മനസ്സിൽ വിചാരിച്ചു നിമ
ഡ്യൂട്ടി റൂമിലേക്കു ചെന്നു..
അപ്പോഴേക്കും കൂടെ ഉള്ള സീനിയർ സിസ്റ്റർ ട്രീസ വന്നു..
ആഹാ നീ ചായ ഇട്ടോ.. സിസ്റ്റർ ചോദിച്ചു
എന്റെ സിസ്റ്ററെ.ഒന്നും പറയണ്ട..നമ്മുടെ ആ.റൂം പത്തിലെ പേഷ്യന്റ് ഇല്ലേ അയാളുടെ ബെസ്റ്റാൻഡർ ഭയങ്കര ബഹളം.ആയിരുന്നു..
അത് എന്തിനാ..?
ഓ..നമ്മൾ ഇട്ടിരുന്ന ഡ്രിപ് തീർന്ന് കുറച്ചു ബ്ലഡ് അതിൽ കണ്ടു എന്നും പറഞ്ഞു..
എന്നിട്ട്..?
ഞാൻ അത് എല്ലാം.ഊരി മാറ്റി ശരിയാക്കി കൊടുത്തു..നിമ പറഞ്ഞു
ഇവിടെ ഇന്ന് സിസ്റ്റേഴ്സ് ആരും ഡ്യൂട്ടിക്ക് ഇല്ലേ..?
പുറത്തു ചോദ്യം കേട്ട് അവർ കുടിക്കാൻ എടുത്ത ചായ അവിടേ വച്ചിട്ട് അവർ ഓടി കൗണ്ടറിൽ വന്നു..റൗണ്ടസ് എടുക്കാൻ വന്ന ഡോക്ടർ അവരെ നോക്കി ദേഷ്യപ്പെട്ട്.
നിങ്ങൾ രണ്ടാളും അതിന്റെ അകത്തു ഇരുന്നാൽ പുറത്തു എന്തെങ്കിലും സംഭവിച്ചാൽ അറിയോ..അയാൾ ചോദിച്ചു
സോറി ഡോക്ടർ..ഇപ്പോൾ ആണ് കുറച്ചു സമയം കിട്ടിയത് അതാണ് ഒരു ചായ കുടിക്കാൻ ഇരുന്നത്..ട്രീസ സിസ്റ്റർ പറഞ്ഞു..
മ്മ്..ആ ഫയൽ ഒക്കെ ആയിട്ട് വാ..അതും പറഞ്ഞു ഡോക്ടർ നടന്നു..പുറകെ അവരും..
ഓരോ രോഗിയുടെ അടുത്തും ചെന്ന് ഡോക്ടർ വിശേഷങ്ങൾ ചോദിച്ചു..ചിലർ പറയുന്ന പരാതികൾ കേട്ട് ഡോക്ടർ കൂടെ ഉള്ള സിസ്റ്റർമാരെ നോക്കി.പേടിപ്പിച്ചു..പറയുന്നത് എല്ലാം ചെയിതു കൊടുത്തിട്ടും അവർ പറയുന്ന പരാതികൾ കേട്ട് അവരുടെ ഹൃദയം വേദനിച്ചു..
റൌണ്ടസ് എടുത്തിട്ട് ഡോക്ടർ പോയി..
ആയ്യോ സിസ്റ്ററെ ഇപ്പോൾ തന്നെ വൈകി..ഇനി ഉച്ചക്ക് ഉള്ള മരുന്നുകൾ കൊടുക്കാനുള്ളത് എടുത്തു വയ്ക്കേണ്ട..ചിലർക്ക് എല്ലാം പുതിയ മരുന്നുകൾ കുറിച്ചിട്ടുണ്ട്..നിമ പറഞ്ഞു
നീ തല്ക്കാലം ഉള്ള മരുന്നുകൾ എടുത്തുവയ്ക്ക്..ഒപ്പം.ബിപിയും ഷുഗറും നോക്കിയേക്ക്..ഞാൻ പുതിയ മരുന്നുകൾ കമ്പ്യൂട്ടറിൽ ഓർഡർ ചെയ്യാം..ഇങ്ങനെ തിരക്ക് ഉള്ളപ്പോൾ വാർഡിൽ നിന്നും ഒരാളേ മറ്റേ വാർഡിലേക്ക് ഡ്യൂട്ടിക്ക് വിടുന്നത് കഷ്ടം ആണ്..സിസ്റ്റർ പറഞ്ഞു..
കേട്ടപാതി കേൾക്കാത്ത പാതി..ബിപി നോക്കാനും ഷുഗർ നോക്കാനുമുള്ള ട്രേയുമായി നിമ ഓടി..
ഒരോർത്തർക്കും ബിപിയും ഷുഗറും.നോക്കി ഉള്ള മരുന്നുകൾ എടുത്തു വച്ചു തിരിഞ്ഞപ്പോൾ ആണ് പുറകിൽ നിന്നും ഒരു വിളി..
സിസ്റ്ററെ..
തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത ബെഡിൽ കിടക്കുന്ന രോഗി ആണ്
എന്താ അമ്മേ..
ഡോക്ടർ പുതിയ മരുന്ന് കുറിച്ചെന്നു പറഞ്ഞു..
കുറിച്ചിട്ടുണ്ട് ഫർമസിയിലേക്ക് ഓർഡർ കൊടുത്തിട്ടുണ്ട് അമ്മേ ഇപ്പോ വരും അപ്പോൾ തരാട്ടോ..അതും പറഞ്ഞു അവിടന്ന് അടുത്ത ബെഡിലേക്ക്..
ആയ്യോ സിസ്റ്ററെ ഓടിവായോ…പെട്ടന്നു ആണ് വലിയ വായിൽ ഒരു കരച്ചിൽ കേട്ടത്..കൈയിൽ ഇരുന്ന ട്രേ അവിടേ വച്ചിട്ട്.ഒരു ഓട്ടം ആയിരുന്നു…നോക്കുമ്പോൾ
ആണുങ്ങളുടെ വാർഡിൽ ഒരു പതിനഞ്ചു വയസുള്ള ഒരു കുട്ടി ഉണ്ടായിരുന്നു അവന്റെ അമ്മ ആണ് കരയുന്നത്..അങ്ങോട്ട് ചെന്നപ്പോൾ ശ്വാസം കിട്ടാതെ പിടയുകയാണ് ആ കുട്ടി..അപ്പോഴേക്കും സിസ്റ്ററും വന്നു..
സിസ്റ്ററെ കുട്ടി സിക്ക് ആയി തുടെങ്ങി നമുക്ക് ഓക്സിജൻ വയ്ക്കാം സിസ്റ്റർ ഡോക്ടറേ ഒന്ന് വിളിക്ക് കോഡ് ബ്ലൂ കൂടി അനൗൺസ് ചെയ്തേക്കു..ഒപ്പം നഴ്സിംഗ് സൂപ്പർവൈസറേ വിളിച്ചു ഒരാളേ കൂടി തരാമോ എന്ന് ചോദിക്കു..പേഷ്യന്റിനു ഓക്സിജൻ വൈക്കുന്നതിനിടയിൽ നിമാ ഇത്രയും പറഞ്ഞു..
സിസ്റ്റർ ഓടി പോയി എല്ലാം ചെയിതു അതനുസരിച്ചു ഡ്യൂട്ടി ഡോക്ടർ അനസ്ത്യേഷ്യ ഡോക്ടർ എല്ലാം വന്നു..
സിസ്റ്റർ ക്രാഷ്കാർട്ട് കൊണ്ടുവരൂ ഇന്റുബേഷന് ഉള്ള എല്ലാം റെഡി ആക്ക്..കൂടെ ഉള്ളവരെ പുറത്തു നിർത്തു..icu വിൽ വെന്റിലേറ്ററും.ബെഡും റെഡിയാക്കാൻ പറയൂ..അനസ്തിയേഷൃ ഡോക്ടർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
അപ്പോഴേക്കും നഴ്സിംഗ് സൂപ്പർവൈസറും അടുത്ത വാർഡിൽ സഹായിക്കാൻ.പോയ സിസ്റ്ററും വന്നു..പിന്നേ അവിടേ ഒരു ബഹളം ആയിരുന്നു..ഒരു വിധത്തിൽ ആ കൊച്ചിനെ icu വിൽ എത്തിച്ചൂ അവിടേ ഉള്ള സിസ്റ്ററിനു ഹാൻഡ്ഓവർ കൊടുത്തിട്ട് ബാക്കി തീർക്കാനുള്ള നോട്ട്സ് എഴുതി തീർത്തിട്ട് നിമ തിരിച്ചു വാർഡിലേക്ക് ഓടി..
സിസ്റ്റർ..ഫർമസിയിൽ നിന്നും മരുന്ന് വന്നോ…?നിമ ചോദിച്ചു
ആ വന്നിട്ടുണ്ട്..നിന്റെ പേഷ്യന്റിനു സിസ്റ്റർ കൊടുക്കുന്നുണ്ട്..ട്രീസ സിസ്റ്റർ പറഞ്ഞു..
പിന്നേ മറ്റേ സിസ്റ്ററിന്റെ കൂടെ കൂടി ബാക്കി കാര്യങ്ങൾ എല്ലാം ചെയിത് തിരിച്ചും കൗണ്ടറിൽ വന്ന് ഒന്നിരുന്നതേ ഉള്ളു വീണ്ടും വിളി എത്തി..
സിസ്റ്റർ..
തല പൊക്കി നോക്കിയപ്പോൾ അവിടേ ഉള്ള പ്രായമായ ഒരു അപ്പച്ചന്റെ കൂടെ ഉള്ള അമ്മച്ചി ആണ്..
എന്താ അമ്മച്ചി..നിമ ചോദിച്ചു
അതേ സിസ്റ്ററെ..അതിയാനു രണ്ട് ദിവസം ആയിട്ട് വയറ്റിൽ നിന്നും പോകുന്നില്ല എന്തെങ്കിലും മരുന്ന്കൊടുക്കാൻ ഡോക്ടറോടു പറയാമോ..
ഡോക്ടർ വന്നപ്പോൾ പറഞ്ഞില്ലായിരുന്നോ..തിരിച്ചു ചോദിച്ചു
ഇല്ല….മറുപടി വന്നു
ഞാൻ വിളിച്ചു നോക്കട്ടെ കിട്ടിയാൽ പറയാം അല്ലങ്കിൽ അടുത്ത സിസ്റ്ററിനോട് പറയാം..
ശരി സിസ്റ്റർ..അതും പറഞ്ഞു അവർ പോയി..
പിന്നേ ഡോക്ടറേ വിളിക്കാൻ നോക്കിയിട്ട് ഫോൺ കിട്ടുന്നില്ല..അത് വേഗം ഫയലിൽ എഴുതി വച്ചു ഇനി മറന്നുപ്പോയാലോ..
നിന്റെ എഴുത്തു കഴിഞ്ഞില്ലേ…ഞാൻ സഹായിക്കണോ..ട്രീസ സിസ്റ്റർ ചോദിച്ചു
വേണ്ടാ തീരാറായി സിസ്റ്റർ…നിമ പറഞ്ഞു
മോളേ..അമ്മച്ചിക്ക് മൂത്രം പോകുന്നില്ല..ആ ട്യൂബ് ഊരിയിട്ട് പിന്നേ പോയിട്ടില്ല..അടുത്ത കാര്യവുമായി അടുത്ത ബെഡിലെ അമ്മച്ചിയും വന്നു..
അമ്മച്ചി നമുക്ക് ഒരു കാര്യം ചെയ്യാം കുറച്ചു ചൂട് വെള്ളം ബാഗിൽ ആക്കി വയ്ക്കാം..എന്നിട്ട് നോക്കാം..പിന്നേം പോയില്ലെങ്കിൽ ഡോക്ടറേടു പറയാം അവരെയും സമാധാനിപ്പിച്ചു വിട്ടു..
അപ്പോൾ ആണ് ട്രീസ സിസ്റ്റർ വന്നു പറഞ്ഞത്..
ഇന്ന് ലേബർ റൂമിൽ നടന്ന ഒരു പ്രസവം കുറച്ചു പ്രശനം ആയിരുന്നു..ഒരു വിധത്തിൽ ആണ്.രണ്ടിനെയും രണ്ടാക്കി എടുത്തത്..പിന്നേ നമ്മൾ icu വിൽ വിട്ട ആ കുട്ടി മരിച്ചു..
എന്ത് ചെയ്യാ ജനനവും മരണവും എല്ലാം നമ്മുടെ കൈകളിലൂടെ..എല്ലാം കാണാനും കേൾക്കാനും സാക്ഷിയായി നഴ്സുമാർ..ഒരു ദീർഘ നിശ്വാസത്തോടെ അതും പറഞ്ഞു സിസ്റ്റർ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു..
അത് കേട്ട് ഞാൻ പതുക്കെ ചൂട് വെക്കാനുള്ള ബാഗ് എടുത്തു അകത്തേക്ക് പോയി..വെള്ളം.ചൂടാക്കി ബാഗിൽ ഒഴിച്ചിട്ട് അതുമായി പേഷ്യന്റിന്റെ അടുത്തേക്ക് പോയി..
അമ്മച്ചി എന്ത് പറ്റി…മൂത്രം.പോകുന്നില്ലേ..നിമ സ്നേഹത്തോടെ ചോദിച്ചു..
ഇല്ല സിസ്റ്ററെ..ഭയങ്കര വേദന ആണ് അമ്മച്ചി പറഞ്ഞു..
വെള്ളം നന്നായി കുടിക്കണം..പിന്നേ ഈ ബാഗ് ഒരു തുണിയിൽ പൊതിഞ്ഞു അടിവയറിൽ വയ്ക്കു..ചൂട് കൂടുന്നത് അനുസരിച്ചു മാറ്റി മാറ്റി വക്കണേ അല്ലങ്കിൽ പൊള്ളും അതും.പറഞ്ഞു അവൾ അവിടന്നു ഇറങ്ങി..
ട്രീസ സിസ്റ്ററെ നമുക്കൊരു ചായ കുടിച്ചാലോ..തലവേദന എടുക്കുന്നു..നിമ ചോദിച്ചു
നീഒരുകാര്യംചെയ്യ്ചായഇടൂ..നമുക്ക്.കുടിക്കാം
നിമ അകത്തേക്ക് പോയി ചായ ഇട്ടിട്ട് സിസ്റ്ററെ വിളിച്ചു രണ്ടുപേരും കൂടി ചായ കുടിച്ചു..
അല്ല നിമ..നീ ആ വിഐപി റൂമിലെ പേഷ്യന്റിനു മെഡിസിൻ കൊടുത്തോ..ട്രീസ സിസ്റ്റർ ചോദിച്ചു..
അത് കേട്ടപ്പോഴേ അവളുടെ മുഖം മങ്ങി..
എന്ത് പറ്റി..അവിടേ എന്തേലും കുഴപ്പം ഉണ്ടോ..? സിസ്റ്റർ ചോദിച്ചു
അത്..പിന്നേ സിസ്റ്ററെ അവിടേ ചെന്നു കഴിഞ്ഞാൽ ആ പേഷ്യന്റിനും കൂട്ടുകാർക്കും ഭയങ്കര വേഷം കെട്ടല..ആവശ്യം ഇല്ലാത്ത നോട്ടവും കമന്റ് ഒക്കെ ആണ്..നിമ പറഞ്ഞു..
സാരമില്ല നീ തിരിച്ചു ഒന്നും പറയേണ്ടേ..ഈ കംപ്ലയിന്റ് എല്ലാവരും പറയുന്നുണ്ട്..നമുക്ക് ഒന്നും പറയാൻ.പറ്റില്ല…അവസാനം കുറ്റം മുഴുവനും നമുക്ക് ആയിരിക്കും..സിസ്റ്റർ ആശ്വസിപ്പിച്ചു..
ചായകുടി കഴിഞ്ഞു അവൾ വിഐ പി റൂമിലേക്കുള്ള സാധനങ്ങളുമായി പോയി..റൂമിന്റെ അടുത്തു എത്തിയപ്പോഴേ അകത്തെ ബഹളം അവൾ കേട്ടു..
വാതിലിൽ പതുക്കെ ഒന്ന് തട്ടിയിട്ട് കാത്തു നിന്നു..
അകത്തേക്ക് പോരു എന്ന് പറയുന്നത് കേട്ട് അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി..
പേഷ്യന്റിനെ കൂടാതെ വേറെ രണ്ട് ചെറുപ്പക്കാർ കൂടി ഉണ്ടായിരുന്നു മുറിയിൽ..
ആഹാ മാലാഖകുഞ്ഞായിരുന്നോ..വാവാ കയറി വാ..ഒരുത്തൻ പറഞ്ഞു അതുകേട്ട് ബാക്കി ഉള്ളവർ ചിരിച്ചു..
എന്താ മാലാഖകുഞ്ഞിന്റെ പേര്..അവൻ പിന്നെയും ചോദിച്ചു എന്നിട്ട് കഴുത്തിൽ കിടന്ന് കാർഡിലേക്ക് നോക്കി..
നിമ..നല്ല പേര്..
പക്ഷേ അവൾ അതൊന്നും ശ്രെധിച്ചില്ല..പേഷ്യന്റിനു ഇൻജെക്ഷൻ ഇട്ട്..കഴിക്കാന് ഉള്ള മരുന്നുകൾ എടുത്തു വച്ചിട്ട് അതിന്റെ നിർദേശങ്ങൾ പേഷ്യന്റിനു കൊടുക്കുന്ന തിരക്കിൽ ആയിരുന്നു..
പോകാനായി തിരിഞ്ഞ അവളെ ആദ്യം കളിയാക്കിയവൻ വീണ്ടും കളിയാക്കി..
.എന്താ ഒന്നും പറയാതെ പോകുന്നെ..ഞങ്ങളെ കൂടി ഒന്നു പരിഗണിക്കാൻ എന്താ ഒരു വഴി..അതോ ഡോക്ടറേ ഒക്കെ മാത്രമേ പരിഗണിക്കു..എന്ന് ഉണ്ടോ..
നിറഞ്ഞ വന്ന കണ്ണുകളോടെ അവൾ അവനെ നോക്കി…അതുകണ്ട് പേഷ്യന്റ് അയാളെ വഴക്ക് പറയുന്നത് കേട്ടാണ് അവൾ വാതിൽ തുറന്നത്..
കൂട്ടുകാരൻ പേഷ്യന്റിനോട് തട്ടി കയറുന്നത് അവൾ കേട്ട്..അതിലെ ഒരു വാചകം അവളെ വല്ലാതെ നോവിച്ചു..
നീ എന്തിനാടാ എന്നോടു ചൂടാക്കുന്നെ..എന്തായാലും അവളൊരുനേഴ്സ് അല്ലേ..എത്ര മാലാഖ എന്ന് വിളിച്ചാലും ഇവളൊക്കെ എത്രപേരുടെ കൂടെ കിടന്നത് ആണെന്നു ആർക്കറിയാം..അവൻ വാക്കുകളിൽ പുച്ഛം വാരി വിതറി…
ആ വാക്കുകൾ നെഞ്ചിൽ ഒരായിരം അമ്പുകളായി തറച്ചെങ്കിലും…തനിക്കായി കാത്തിരിക്കുന്ന രോഗികൾക്ക് ആശ്വാസം ആയി മാറാൻ അവൾ വീണ്ടും ആ പുഞ്ചിരി മുഖത്തു അണിഞ്ഞു..
ഭൂമിയിലെ മാലാഖ ആയി….
ശുഭം
ഇത് ഒരു ചെറിയ കഥയാണ്..ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നഴ്സുമാരുടെ ഒരു ദിവസം വെറുതെ ഒന്ന് എഴുതി നോക്കിയത് ആണ്..എല്ലാവർക്കും അല്ലങ്കിലും ചിലരെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്നുണ്ട്..

