ചെറിയ ദുഃഖം അവിടെ തളം കെട്ടി നിന്നു..വെള്ള പുതച്ച ആ ശരീരം കട്ടിലിൽ കിടത്തി…

ഒരു നാൾ…

രചന : അബ്ദുൾ റഹീം പുത്തൻചിറ

::::::::::::::::::::::::

“ഇനി ആരെങ്കിലും കാണാനുണ്ടോ.”…. മുഖത്തെ തുണി മാറ്റിക്കൊണ്ട് ഉസ്താദ് ചുറ്റും കൂടിയവരോട് ചോദിച്ചു…

ആരും ഒന്നും മിണ്ടിയില്ല…

ചെറിയ ദുഃഖം അവിടെ തളം കെട്ടി നിന്നു..വെള്ള പുതച്ച ആ ശരീരം കട്ടിലിൽ കിടത്തി ഉസ്താദ് ദുആ ചെയ്തു… പിന്നെ വീട്ടുകാരിൽ നാലഞ്ചുപേര് അതു ചുമന്നു ദിക്‌ർ ചൊല്ലി നടന്നു…കുറച്ചാളുകൾ മാത്രം അവരെ അനുഗമിച്ചു…വീട്ടിൽ നിന്നും ഒരു നിലവിളിയും ഉയർന്നില്ല… പള്ളി കാട്ടിൽ ഒരു കുഴി അയാൾക്കായ് ഒരുക്കിയിരുന്നു…നിസ്കാരം കഴിഞ്ഞു ആ മ യ്യത്തിനെ അവർ അടക്കം ചെയ്തു… എല്ലാവരും പിരിഞ്ഞു….ഒരാൾ ഒഴികെ…

വീട്ടിൽ കൂടിയ ചിലർ പിന്നീട് നടത്തേണ്ട കാര്യങ്ങൾക്കായ് ചർച്ചകൾ തുടങ്ങി… മൂത്ത മകൻ ദുബായിൽ ബിസിനസാണ്.രണ്ടാമൻ ഖത്തറിലും.. രണ്ടാൾക്കും തിരക്കാണ്…..അധികം നാൾ നാട്ടിൽ നിൽക്കാൻ പറ്റില്ല..അതുകൊണ്ട് മൂന്ന് കഴിച്ചു പിരിയാമെന്ന് തീരുമാനമായി…… നല്ല പ്രായത്തിൽ അയാൾ ഗൾഫിലായിരുന്നു. ഭാര്യയും മക്കളും ഇടക്ക് മാത്രം കാണുന്ന ഒരു പ്രവാസി… നാട്ടിൽ പറയത്തക്ക പരിചയക്കാരില്ല…. എങ്കിലും വീടിനടുത്തുള്ള പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് പഠിക്കാനുള്ള ആഗ്രഹം അറിഞ്ഞപ്പോൾ ആരുമറിയാതെ അയാൾ അവനെ സഹായിച്ചിരുന്നു…. ജീവിതത്തിൽ സ്വന്തം ഭാര്യ പോലും അറിയാതെ അയാൾ ചെയ്ത ഒരു നല്ല കാര്യം…സ്വന്തം മക്കളുടെ പഠനത്തിന് വേണ്ടി മാറ്റിവെക്കുന്ന പൈസയിൽ അവനും ഒരു പങ്ക് അയാൾ മാറ്റി വെച്ചു….നാട്ടിൽ വരുമ്പോൾ ഇടക്ക് അയാൾ അവനെ കാണുമായിരുന്നു.. ഈ കാര്യം ആരും അറിയരുതെന്നു അയാൾ അവനോട് ചട്ടം കിട്ടിയിരുന്നു… മ ര ണം വരെ ആരും ഈ കാര്യം അറിഞ്ഞിരുന്നില്ല… അവനു അയാൾ ഒരു രക്ഷകൻ തന്നെ ആയിരുന്നു…

നാളുകൾ കഴിഞ്ഞു… ഇപ്പോഴും അയാളുടെ ഖബറിടം കാടുകൾ പിടിക്കാതെ കിടക്കുന്നുണ്ട്…. ആഴ്ചയിൽ ഒരു വട്ടം ഒരാൾ അവിടെ നിത്യ സന്ദർശകനാണ്…അയാളിപ്പോൾ ഖബറിൽ സന്തോഷിക്കുന്നുണ്ടാകാം…. ജീവിതത്തിൽ ചെയ്ത ഒരു പുണ്യ പ്രവർത്തിയാർത്ത്…

ചില നന്മകൾ മരണത്തിനു ശേഷവും കൂടെ തന്നെയുണ്ടാകും…