രചന : ചെമ്പരത്തി
:::::::::::::::::::::
ലക്ഷ്മി…. സമയം എന്തായി എന്ന് വല്ല വിചാരവും ഉണ്ടോ
അവൾക്കുള്ള ചായയുമായി ലാൽ റൂമിലേക്ക് വന്നപ്പോഴും അവൾ പുതപ്പ് തലയിൽ നിന്നും മാറ്റിയിട്ടില്ല
മോളെ എഴുനേക്ക്
പ്ലീസ് ചേട്ടായി ഒരു അഞ്ചു മിനിറ്റ് കൂടെ ഞാൻ കിടന്നോട്ടെ
നിന്റെ അഞ്ചു മിനിറ്റ് എത്രനേരമാണ് എന്നു എനിക്കറിയാം
അവൻ അതുപറഞ്ഞതും അവൾ അവനെ നോക്കി ഒന്നു ചരിച്ചു
നിന്നെ പെണ്ണു കാണാൻ വന്നപ്പോൾ തന്നെ എന്നോട് നിന്റെ അമ്മ പറഞ്ഞു ഞാൻ നിന്നെ കെട്ടിയാൽ കഷ്ടപ്പെടും എന്നു പക്ഷെ ഞാൻ കേട്ടില്ല എന്താ പറയ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നാലേ പറയുന്നത്
അന്നേ ആ വാക്കുകൾ കേട്ടിരുന്നു എങ്കിൽ എനിക്ക് ഇപ്പോൾ ഈ അവസ്ഥ വരില്ലായിരുന്നു
അവൻ അതുപറഞ്ഞതും ഇതൊക്കെ എത്ര കേട്ടതാ എന്ന മട്ടിൽ ആയിരുന്നു ലക്ഷ്മി
ഞാൻ പറഞ്ഞോ ചേട്ടായി ചേട്ടയിയോട് എന്നെ കെട്ടാൻ ചേട്ടയിക്ക് ആയിരുന്നല്ലോ കെട്ടാൻ മുട്ടി നിന്നത്.എനിക്ക് ഇനി നിന്റെ ഒരു സഹായവും വേണ്ട ഇനി എന്റെ കാര്യങ്ങൾ ഞാൻ നോക്കികൊളം
അതും പറഞ്ഞു അവൾ ചവിട്ടിത്തുള്ളി ഫ്രഷ് ആവാൻ പോയി
അവൻ അവളുടെ പോക്കും നോക്കിയിരുന്നു
നിനക്ക് ഈ ചായ വേണ്ടല്ലോ
എനിക്ക് ഒന്നും വേണ്ടാ നീ ഉണ്ടാക്കിയത് നീ തന്നെ കുടിച്ചോ
ഇതു ഇവിടുത്തെ സ്ഥിരം കാഴ്ചയാണ് പക്ഷേ അത് തിങ്കൾ മുതൽ ശെനി വരെ ഇതൊന്നും തിരിച്ചാണ് എന്നു മാത്രം ഇന്ന് ഇന്ന് ഞായറാഴ്ച അതായത് കൊണ്ട് പുറത്ത് എവിടെ എങ്കിലും പോകാം എന്ന് കരുതി അവളോട് ചോദിക്കാൻ റൂമിലേക്ക് വന്നപ്പോൾ ഉണ്ട് എന്റെ ഷർട്ടും ഇട്ടു കണ്ണാടിക്ക് മുമ്പിൽ ഓരോന്ന് കാണിക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്
ഈ പെണ്ണ് അവൾക്ക് എന്നും പറഞ്ഞു ഒരു കട തന്നെ ഞാൻ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് പുറത്ത് എവിടെ പോയാലും അവൾക്കായി എന്തെങ്കിലും വാങ്ങിച്ചിട്ടെ ഞാൻ വരു എന്നിട്ടാണ് ഒന്നും ഇല്ലാത്തത് പോലെയുള്ള ഈ ഡാൻസ്
ലക്ഷ്മി തിരിഞ്ഞതും തന്നെ തന്നെ നോക്കി കയ്യും മാറിൽ കെട്ടി നിൽക്കുന്ന ലാലിനെ ആണ് കണ്ടത്
ഉം…. എന്താ ഇങ്ങനെ നോക്കുന്നത് ഇതിനു മുൻപ് എന്നെ കണ്ടിട്ടില്ല
ഉണ്ട് … ഞാൻ കണ്ട അത്രെയും വേറെ ആരും കണ്ടിട്ടില്ലാ ഞാൻ പോവ നിന്റെ കലാപരിപാടികൾ എല്ലാം കഴിഞ്ഞു നീ വാ അല്ല ഞാൻ പറയാൻ വന്ന കാര്യം മറന്നു ഇന്ന് ഒന്നു പുറത്ത് പോയല്ലോ
വേണ്ട എനിക്ക് പുറത്ത് പോകുന്നത് ഇഷ്ടമല്ല
പുറത്ത് പോയിട്ട് വേണം എന്റെ മോന് കാശ് ചെലവക്കാൻ അല്ലെ ഞാൻ ഏതെങ്കിലും ഒരു സാധാനത്തിലേക് ഒരു അഞ്ചു മിനിറ്റിൽ കൂടുതൽ നോക്കിയാൽ പിന്നെ ആ സാധനം എന്റെ കയ്യിൽ ഇരിക്കും അതുകൊണ്ടാ
അതു പിന്നെ എനിക്ക് വാങ്ങി തരാൻ നീ മാത്രല്ലേ ഒള്ളു അതാ ഞാൻ
ഒന്നു പോടാ….
ഞാൻ പോവ……
അയ്യോ ചേട്ടായി ഒന്നു ഇങ്ങു വന്നേ അതും പറഞ്ഞു അവൾ അവന്റെ നേർക്ക് സിന്ദുരത്തിന്റെ ചെപ്പ് നീട്ടി
അല്ല എന്റെ സഹായം ഒന്നും വേണ്ട എന്നു പറഞ്ഞു
ചേട്ടായി ഇതു വെച്ചു താ ഇത് ഞാൻ വെക്കുനത്തിലും നല്ലത് നീ വെക്കുന്നത് അതിന് ഒരു പ്രേതെക്ക സുഖമാണ് അതും പറഞ്ഞു അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു
അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ടു അവളുടെ നെറ്റിയിൽ അവൻ സിന്ദൂരം ചാർത്തി കൊടുത്തു എന്നിട്ട് ആ ചുവപ്പിൽ അവൻ അമർത്തി ചുംബിച്ചു
(അവസാനിച്ചു)

