പെണ്ണുകാണൽ മാത്രം ബാക്കി, അമ്മ പറയുന്നതുപോലെ ആരെയെങ്കിലും പ്രണയിച്ചാലോ…

അഭിനേത്രി

രചന: Magline Jackson

മുംബൈയിൽ ദാദർ എന്ന സ്ഥലത്താണ് വിനോദിനു ജോലി അച്ഛനും അമ്മയ്ക്കും രണ്ടു മക്കളിൽ മൂത്ത മോൻ

അനുജത്തിയുടെ വിവാഹം കഴിഞ്ഞു’ അച്ഛൻ റിട്ടേടായി ! അമ്മയ്ക്ക് പോസ്റ്റ് ഓഫിസിൽ ആണു ജോലി ‘ വിനോദിനു വേണ്ടി പല കല്യാണ ആലോജനയുനോക്കി ജാതക പൊരുത്തമില്ലാത്തതു കൊണ്ട് ഒന്നും നടക്കുന്നില്ല!അച്ഛനും അമ്മയും ആകെ വിഷമത്തിലാണ്! നാട്ടുകാർക്ക് ഒന്നേ ചോദിക്കാനുള്ളൂവിനുവിന്റെ കല്യാണക്കാര്യം എന്തായി എന്ന്?

ഞാൻ വിവാഹം കഴിക്കാത്തതിൽ നാട്ടുകാർക്കാണ് വിഷമം പല സ്ഥലത്തും പെണ്ണ് കാണാൻ പോയി ചെറുക്കനു പെണ്ണിനേയും പെണ്ണിനു ചെറുക്കനേയും ഇഷ്ടപ്പെടും ജാതകം ചേരാത്ത കാരണത്താൽ മുടങ്ങി പോവാണ് പതിവ്
അമ്മ ചോതിക്കാറുണ്ട് നിനക്ക് ആരെയെങ്കിലും പ്രണയിച്ചൂടെ എന്ന്

പ്രണയം ഉണ്ടായിരിന്നു കോളേജിൽ പഠിക്കുമ്പം അനു അവൾക്കെന്നേയും എനിക്കവളേയും ഇഷ്ടമായിരുന്നു! ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാനും !! ഹോട്ടലിൽ ഭക്ഷണം കഴിക്കാനുമൊക്കെ പോകുമായിരിന്നു !

രണ്ടു വർഷം തീവ്ര പ്രണയത്തിലായിരിന്നു … പെട്ടെന്നാണ് അവളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് ” അവൾ അകലാൻ തുടങ്ങി ..വിളിച്ചാൽ ഫോൺ എടുക്കില്ല.. കണ്ടാൻ കാണാത്ത മട്ടിൽ നടന്ന കലും …. എന്തോ പന്തികേടുണ്ട്

വിനു വിന്റെ ഉററ സുഹൃത്താണ് സാനു വിനു നിന്നോടു എനിക്കൊരു കാര്യം പറയാനുണ്ട് …. എന്താ എന്ന മട്ടിൽ. വിനു അവന്റെ മുഖത്തേയ്ക്ക് നോക്കി

അനു വേറേ ഒരുത്തന്റ കൂടെ ബൈക്കിൽ പോകുന്നതു പല പ്രാവശ്യമായി അവനെറ് കൂടെ കാണുന്നത് !!!

നീ വിഷമിക്കുമെന്നു കരുതി പറയാതിരുന്നതാണ് … അവൾ പോട്ടെ ടാ ” നിനക്ക് നല്ല പെൺകുട്ടിയെ കിട്ടും!

കുറച്ചു ദിവസം ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായി പിന്നേ പതുക്കെ പതുക്കെ അതിൽ നിന്ന് മോചി തനായി….

അച്ഛന്റെ സുഹൃത്താണ് മുംബൈയിൽ ജോലി വാങ്ങി തന്നത് … മഴ പെയ്ത് തോരുമ്പോലെ മാസങ്ങളും വർഷങ്ങളും കടന്നു പോയി വയസ്സ് മുപ്പത്തിരണ്ടായി…

പെണ്ണുകാണൽ മാത്രം ബാക്കി അമ്മ പറയുന്നതുപോലെ ആരെയെങ്കിലും പ്രണയിച്ചാലോ ?

വേണ്ടാ ഇനി അവളും തേച്ചിട്ടു പോയാലോ? ഓണത്തിനു ലീവിനു വന്നതാണ് .. കൂട്ടത്തിൽ രണ്ടു പെണ്ണുകാണൽ നടന്നു “അമ്മയോടും അച്ഛനോടും ഞാൻ പറഞ്ഞതാണ് ഇനി ഞാൻ പെണ്ണുകാണാൻ വരുന്നില്ലയെന്ന്! പക്ഷേ സമ്മതിക്കണ്ടേ?

തിരിച്ചു പോകാൻ ഇനി ഒരാഴ്ച കൂടി …അമ്മ എനിക്കു കൊണ്ടുപോകാൻ ഉണക്ക ചെമ്മീൻ ,മാങ്ങ അച്ചാർ ,ഉപ്പേരി ഇതെല്ലാം ഉണ്ടാക്കി പാക്ക് ചെയ്യുകയാണ് “

എടാ വിനു നിനക്ക് മീനച്ച റാണോ ഇറച്ചി അച്ചാറാണോ വേണ്ടതെന്നു് നിന്റെ അളിയൻ വിളിച്ചു ചോദിച്ചു …

അമ്മയ്ക്കറിയില്ലേ എനിക്ക് മീനാണ് ഇഷ്ടമെന്ന്എടാ എല്ലാം റെഡിയല്ലേ വണ്ടിയിൽ എല്ലാം എടുത്തു വയ്ക്കുന്നതിടെ അളിയൻ ചോദിച്ചു ? എല്ലാം എടുത്ത് വച്ചിട്ടുണ്ട് അച്ഛൻ മറുപടി നൽകി ….

ട്രെയിൻ വരാൻ വൈകി ഒരു മണിക്കുർ ലേറ്റായി എല്ലാവരോടും യാത്ര പറഞ്ഞ് .. ട്രെയിൻ പ തു ക്കെ നീങ്ങി തുടങ്ങി

ഓണം കഴിഞ്ഞതിന്റെ തിരക്കായിരിന്നു ട്രെനിൽ .. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല!
രാവിലെ തന്നെ ചായ വാങ്ങി കുടിച്ചു !!

ഇനി കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ദാദർ എത്തും വീണ്ടും ജോലി വീട് .എന്റെ ജീവിതം ഇങ്ങിനെ കഴിയാനുള്ള താണോ?

ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തി നല്ല സുന്ദരിയായ ഒരു പെൺകുട്ടി നീല. ചൂരിദാർ ധരിച്ച വെളുത്ത കുട്ടി

എന്റെ അരികിൽ വന്ന് സീറ്റ് നമ്പർ കാണിച്ചു എന്റെ അടുത്ത സീറ്റാണു് അവളുടെത്. ലിപ്സ്റ്റിക്കിട്ടു ചുണ്ടു ചുവപ്പിച്ചിരിന്നു..

അവൾ അടുത്തുവന്നപ്പം നല്ല. സ്പ്രയുടെ മണം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി .. അവൾ എന്റെ അടുത്തിരിന്നു !!

എന്നെ നോക്കി ചെറുപുഞ്ചിരി പസ്സാക്കി അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പം ‘അവൾ എന്തോ വാങ്ങിച്ചു ..

എനിക്കതിൽ നിന്നും ഒരെണ്ണം തന്നു ഉരുളക്കിഴങ്ങ് ബോണ്ടയായിരിന്നു ! എനിക്കു വേണ്ടയെന്നു പറഞ്ഞിട്ട് നിർബന്ധിച്ചു എന്നെ കൊണ്ടു കഴിപ്പിച്ചു !!

കാറ്റിൽ അവളുടെ മുടിയിഴകൾ മുഖത്തേയ്ക്ക് പറന്നു എന്നെ തലോടികൊണ്ടിരിന്നു ! എന്റെ മൗനം കണ്ടിട്ടാവണം അവൾ എന്നോട് ഓരോന്നു ചോദിക്കാൻ തുടങ്ങി “

എവിടെയാണ് ജോലി? താമസിക്കുന്നതെവിടെയാണ് എന്നൊക്കെ അവളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുത്തു കൊണ്ടിരിന്നു !!

അവൾ അവിവാഹിതയാണ് എന്നറിഞ്ഞപ്പം കൂടുതൽ സന്തോഷം തോന്നി അവളോട് സംസാരിക്കാൻ!

അവൾക്ക് ജോലി വി റ്റി യിലാണെന്നും അച്ഛൻ ഹിന്ദി അമ്മ മലയാളി അവർ താമസിക്കുന്നത് വി .റ്റി.എ സ്ഥലത്തു തന്നെയാണ് ഓണത്തിനു മുത്തശ്ശിയെ കണ്ടു മടങ്ങും വഴി ചേച്ചിയുടെ വിട്ടിൽ താമസിച്ചു ” അവിടെ നിന്നും അവൾ താമസിക്കുന്നിടത്തേയ്ക്ക് പോകുകയാണ് എന്നും ഒക്കെ പറഞ്ഞു!

ഇത്രയൊക്കെ സംസാരിച്ചിട്ടും പരസ്പരം പേരു ചോദിച്ചില്ല! പേരു പറഞ്ഞില്ല … ചോദിച്ചില്ലല്ലോ?

എന്റെ പേര് വിനോദ് എല്ലാവരും വിനു എന്നു വിളിക്കും .. ഞാൻ ലക്ഷ്മി എല്ലാവരും ലച്ചു എന്നു വിളിക്കും” കുറച്ചു മണിക്കൂർ കൊണ്ടു പരസ്പരം വളരെ അടുത്തു .. സംസാരിച്ചു വിവാഹം വരെ എത്തി ”

എന്നെ ഇഷ്ടമായോ? അവൾ ചോദിച്ചു .. വർഷങ്ങളായി ഞാൻ പെണ്ണിനെ അന്വോഷിച്ചു നടക്കുന്നു … എല്ലാം ജാതകം പൊരുത്തമില്ലാതെ മുടങ്ങിപ്പോയി!!

ലച്ചുവിനു എന്നെ ഇഷ്ടമായ സ്ഥിതിക്ക് ഞാൻ അച്ഛനോടു സംസാരിച്ചിട്ട് ലച്ചുവിന്റെ വീട്ടിൽ അറിയിക്കാം”

രണ്ടു പേരും ഫോൺ നമ്പർ കൈമാറി അവൾ എന്റെ കൈ എടുത്ത് അവളുടെ കൈയ്യോട് ചേർത്തുവച്ചു! ഏതോ ബുക്കിൽ വായിച്ചതോർന്മ വന്നു … ഹസ്തധാനം നൽകുന്നത് പരസ്പരം സ്നേഹത്തിന്റെ പ്രതികമാണ് എന്നു് “

അവൾ എന്റെ കണ്ണിലേയ്ക്ക് നോക്കിയിരുന്നു അവളെ മാറോടു ചേർത്തു പുണരണമെന്നു തോന്നി ….

പക്ഷേ ട്രെയിനിൽ ആളുകൾ ഉള്ളതുകൊണ്ട് നിയന്ത്രിച്ചു … ബോബയിൽ. പോകുന്ന വഴിക്ക് ഗുഹകളുണ്ട് അതിൽ ഒരു ഗുഹക്ക കത്തു കയറിയപ്പം അവൾ എന്നെ ഇറുകെ പുണർന്നു എന്റെ അധരം അവളുടെ അധരത്തോട് കഥ പറഞ്ഞു!!

ഇവളെ എനിക്കു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് സാനു പലപ്പോഴും പറയാറുണ്ട് അവരുടെ ബൈബളിൽ പറയുന്നുണ്ട് എന്ന്!

പുരുഷന്റെ പത്ത വാരിയെല്ലെടുത്താണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നതെന്ന് .. ഇതു നേരായിരിക്കും “

കുറച്ചു മണിക്കൂർ സമയം കൊണ്ട് ഇത്രയ്ക്ക് അടുക്കാൻ മറ്റൊരു കാരണങ്ങൾ ഒന്നും തന്നെയില്ല! ഇവളുതന്നെ എന്റെ ഭാര്യ!!!

ഒരു സെൽഫി എടുക്കാൻ പോയപ്പം അവൾ സമ്മതിച്ചില്ല! ഉച്ച സമയമായി എനിക്ക് ഭക്ഷണം ട്രെയിനിൽ തന്നെ പറഞ്ഞായിരിന്നു “

അവൾ വീട്ടിൽ നിന്നു ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ടായിരിന്നു .. അവൾ ബാത്തു റൂമിൽ പോയിട്ടു വരാമെന്നു പറഞ്ഞു പോയി …

ഞാൻ ആ സമയത്ത് സ്വപ്നങ്ങളിൽ മുഴുകുകയായിരിന്നു വിവാഹം മധുവിധു അങ്ങിനെ പലതും ‘അവൾ വന്നു തോളിൽ തട്ടിയപ്പം സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു ….

വിനു ഭക്ഷണം വന്നില്ല ല്ലേ . ..പ്രേമസല്ലാപത്തിൽ വീണ്ടും മുഴുകി ..അടുത്തിരുന്നവർ മലയാളി കളായിരുന്നില്ല. ഭക്ഷണം വന്നു അവൾ കൊണ്ടുവന്ന പൊതിയിൽ നിന്നും എനിക്ക് കറി വിളമ്പി നല്ല രുചിയോടെ ഞാൻ എല്ലാം കഴിച്ചു “

ഭക്ഷണം കഴിച്ചു കഴിഞ്ഞ് വിവാഹ ദിവസത്തേ പറ്റിയും .. മധുവിധു എവിടെയാ കണമെന്നും എല്ലാം തീരുമാനിച്ചിട്ടു പോകാം!

ഞങ്ങൾ തീരുമാനിച്ചിട്ട് അച്ഛനേയും അമ്മയേയും അറിയിക്കാം …. എനിക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടുകയാണ്!!

ഭക്ഷണം കഴിച്ചു കുറച്ചുകഴിഞ്ഞപ്പം നല്ല ഉറക്കം വരുന്നു. ഇങ്ങിനെ ഉച്ചയ്ക്ക് ഉറക്കം വരാറില്ല ഉറങ്ങാറുമില്ല ഇതെന്തു പറ്റി…

അവളുമായിട്ടു വിവാഹശേഷം ഊട്ടിയിൽ മധുവിധു ആഘോഷിക്കുന്നതും അവൾ പിണങ്ങുന്നതും

അങ്ങിനെ മധുരസ്വപ്ന ങ്ങളുടെ പറുദീസയിൽ മുഴുകി കൊണ്ടിരിന്നപ്പം ആരോ തട്ടിയുണർത്തി കണ്ണുകൾ തുറയുന്നില്ല

ഹേബായ് … വിറ്റി ആഗയാ ഉത്തറോ ജൽ ദി ഉട്ടോ. എന്ന് പറഞ്ഞ് റ്റി റ്റി ആർ. പോയി സമയം എത്രയായി എന്നു നോക്കാൻ വാച്ചു നോക്കി … വാച്ചില്ല…മോതിരം ഇടിവള .. മൊ ബെൽ ഒന്നുമില്ല. ഭാവി വധുവിനേയും കാണുന്നില്ല !!

ദാദറിലാണ് ഇറങ്ങണ്ടത് ഭാഗ്യത്തിനു പാന്റിന്റെ പോക്കറ്റിൽ അഞ്ഞുറിന്റെ രണ്ടു നോട്ടുണ്ടായിരിന്നു !! ട്രെയിനിൽ കയറുമ്പം പെൺകുട്ടികളെ കാണുമ്പം എനിക്കെന്നും അവൾ എന്റെ ഓർമ്മയിലെത്തും സുന്ദരമായ മുഖവും പിശാചിന്റെ മനസ്സും ഉള്ള അഭിനേത്രിയെ…………